അലുവയും മത്തിക്കറിയും: ക്ലാസ് അനുഭവങ്ങൾ
ജയിക്കാൻ മാത്രമല്ല തോൽക്കാതിരിക്കാനും കുട്ടികൾ പഠിക്കണം.
വട്ടത്തിൽ നിന്ന് കുട്ടികൾ പരസ്പരം ബോൾ കൈമാറുന്നു.
ഇട്ട് കൊടുക്കുന്ന ബോൾ അടുത്ത് നിൽക്കുന്നയാൾപിടിക്കുന്നു.
സാധാരണകളി നിയമ പ്രകാരം, ബോൾ പിടിക്കാൻ പറ്റിയില്ല എങ്കിൽ അയാൾ ഔട്ടാകും.
ഇവിടെ നിയമം തല തിരിച്ചു.
ഒരാൾ ബോൾ പിടിച്ചില്ല എങ്കിൽ ബോളിട്ട് കൊടുത്തയാൾ ഔട്ട്.
ഫലം: ജയിക്കാനല്ല തോൽക്കാതിരിക്കാനാണ് കുട്ടി ശ്രമിക്കുന്നത്.
കൂടെ നിൽകുന്ന കുട്ടിക്ക് ബോൾ പിടിക്കാൻ പാകത്തിൽ ഇട്ട് കൊടുക്കുന്നു.
മത്സരലോകത്ത് പരസ്പരം സഹകരണവും കരുതലും ഉള്ളവരായ് അവർ വളരട്ടെ.
- രതീഷ് സംഗമം
No comments:
Post a Comment